CrimeNEWS

വിചാരണ തുടങ്ങാനിരിക്കെ ഹരിപ്പാട് ജലജ വധക്കേസ് പ്രതി ലോഡ്ജില്‍ തൂങ്ങിമരിച്ചു

പോലീസിന് ഏറെ തലവേദന സൃഷ്ടിച്ച കേസ്

ഹരിപ്പാട്: ജലജ വധക്കേസിലെ പ്രതിയെ തിരുവനന്തപുരത്ത് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം പീടികപറമ്പില്‍ ശശി- മണി ദമ്പതികളുടെ മകന്‍ സജിത്താ (40)ണ് മരിച്ചത്. ഓഗസ്റ്റ് 3ന് വിചാരണ തുടങ്ങാനിരിക്കെയാണ് മരണം.

 

Signature-ad

2015 ഓഗസ്റ്റ് 13നാണ് ഹരിപ്പാട് മുട്ടം ഭാരതിയില്‍ ജലജയെ വീട്ടിനുള്ള മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസിന് ഏറെ തലവേദന സൃഷ്ടിച്ച കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിക്കുകയും പിന്നീട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്. കൃത്യത്തിനു ശേഷം ഖത്തറിലേക്ക് കടന്ന പ്രതിയെ 2017 ഡിസംബര്‍ 24ന് തന്ത്രപരമായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് ആദ്യം പോലീസ് കരുതിയിരുന്നത്. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും ഈ വാദം അംഗീകരിച്ചില്ല. വീടും പരിസരവും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന ഉറച്ച വിശ്വാസത്തില്‍ ആയിരുന്നു ഇവര്‍. ജലജയുടെ അയല്‍വാസി രഘുവിന്റെ സുഹൃത്തായിരുന്നു സജിത്ത്.

സംഭവദിവസം ഇയാള്‍ രഘുവിനെ കാണാനെത്തിയെങ്കിലും രഘു വീട്ടിലുണ്ടായിരുന്നില്ല. ജലജയുടെ കാര്‍ സര്‍വീസിന് കൊടുക്കാന്‍ പോകുമെന്ന് രഘു സൂചിപ്പിച്ചിരുന്നു. ഇക്കാര്യം തിരക്കിയെത്തിയ സജിത്ത് സംസാരത്തിനിടെ ജലജയോട് അപമര്യാദയായി പെരുമാറി. തുടര്‍ന്നുണ്ടായ മല്‍പ്പിടുത്തത്തിനിടെ തലയ്ക്കടിയേറ്റതാണ് ജലജയുടെ മരണത്തിന് കാരണമായത്.

 

തുടര്‍ന്ന് ജലജയുടെ താലിമാല അടക്കമുള്ള ആഭരണങ്ങള്‍ പ്രതി െകെക്കലാക്കി. മോഷണശ്രമമെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ ജലജയുടെ കമ്മല്‍ സജിത്ത് എടുത്തിരുന്നില്ല. മോഷണമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ കമ്മല്‍ എടുക്കുമായിരുന്നു. ഇതാണ് പോലീസിന് സംശയം തോന്നാല്‍ ഇടയാക്കിയ ഒരു കാരണം.
പ്രതി വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുനായ കുരച്ചിരുന്നില്ലെന്നും പൊലീസിന് ബോധ്യപ്പെട്ടു. ഇങ്ങനെയാണ് സ്ഥിരം സന്ദര്‍ശകനാണ് വീട്ടിലെത്തിയതെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് വീടുമായി ബന്ധമുള്ളവരെക്കുറിച്ചും മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണം പ്രതിയിലേക്കെത്തി.

 

അറസ്റ്റിലായ പ്രതിയെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തു. പിന്നീട് 2018 ജൂെലെയില്‍
ജാമ്യം ലഭിച്ചു. കരീലക്കുളങ്ങര പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ ഒരോ ലക്ഷം രൂപയുടെ രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് താമസമാക്കിയ സജിത്ത് അവധി ദിവസങ്ങളില്‍ നാട്ടില്‍ വന്നുപോയിരുന്നതായാണ് വിവരം.

Back to top button
error: