ആലപ്പുഴ: ചെറുകിട വില്പന ലക്ഷ്യംവച്ച് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി ആറംഗ സംഘം അറസ്റ്റില്‍. 10 ഗ്രാം എം.ഡി.എം.എയും ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
ക്രിമിനല്‍ കേസ് പ്രതിയും കൂട്ടാളികളുമായ ആലപ്പുഴ മണ്ണഞ്ചേരി എട്ടുകണ്ടം കോളനിയില്‍ കണ്ണന്‍ (മാട്ടകണ്ണന്‍-31), എറണാകുളം ചേരാനെല്ലൂര്‍ പീടിയേക്കല്‍ റോണി (30), എറണാകുളം ചേരാനെല്ലൂര്‍ മുഹമ്മദ് െഫെസല്‍ (47), മണ്ണഞ്ചേരി ആഷ്‌നാ മണ്‍സില്‍ അഷീഖ് (30), മണ്ണഞ്ചേരി പൊന്നാട് ഫാസിയ മണ്‍സിലില്‍ അഫ്‌സല്‍ (32), മണ്ണഞ്ചേരി ചക്കാല വെളിയില്‍ മുഹമ്മദ് സഫിദ് (സനൂജ്-35) എന്നിവരാണ് പിടിയിലായത്.
വാടകയ്‌ക്കെടുത്ത മുന്തിയ ഇനം കാറില്‍ എറണാകുളത്തു പോയി മയക്കുമരുന്നു വാങ്ങി വില്പന നടത്തി വരികയായിരുന്നു ഇവര്‍. വാഹനപരിശോധനയ്ക്കിടെ നര്‍ക്കോട്ടിക് ഡിെവെ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മണ്ണഞ്ചേരി ഐ.ടി.സി. കോളനിക്കു സമീപം കുന്നിനകം ഭാഗത്തുനിന്ന് ചെറുകിട വില്പന ലക്ഷ്യംവച്ചാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്.
മണ്ണഞ്ചേരി, ആലപ്പുഴ, പുന്നമട തുടങ്ങിയ സ്ഥലങ്ങളിലേക്കു കൊണ്ടുവന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നാണു പിടിച്ചത്. ഗ്രാമിന് രണ്ടായിരം മുതല്‍ അയ്യായ്യിരം രൂപ വരെ വിലയ്ക്കാണ് വില്പന നടത്തുന്നത്.
യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന മയക്കുമരുന്ന് എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമില്‍നിന്ന് നേരിട്ടു വാങ്ങി നാട്ടില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്ന് പിടിയിലായവര്‍ പോലീസിനോടു പറഞ്ഞു.