പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍.
കൊടുമ്പ് അമ്പലപ്പാറ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്(30) ആണ് തമിഴ്നാട്ടില്‍നിന്നു പിടിയിലായത്.
പ്രതി സംസ്ഥാനം വിട്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നു ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും തമിഴ്നാട്ടില്‍ ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു.
അല്‍വാസിയായ വീട്ടമ്മയുടെ കുളിമുറിയില്‍ മൊെബെല്‍ കാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടമ്മ കുളിക്കുന്നതിനിടെയാണ് ഷാജഹാന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ശബ്ദം കേട്ടു വീട്ടമ്മ നിലവിളിച്ചതോടെ ഷാജഹാന് ഓടി രക്ഷപ്പെട്ടു. ഇതിനിടെ മൊെബെല്‍ ഫോണ്‍ താഴെ വീണു.
സംഭവത്തെക്കുറിച്ചു പറയുന്നതിനു വീട്ടമ്മയും കുടുംബാംഗങ്ങളും ഷാജഹാന്റെ നമ്പറിലേക്കു വിളിച്ചപ്പോഴാണ് വീണുപോയ മൊെബെല്‍ ഫോണ്‍ ബെല്ലടിച്ചത്. തുടര്‍ന്നു പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.
ഷാജഹാനെ പാര്‍ട്ടി പുറത്താക്കുകയും നിയമനടപടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ഒളിവില്‍ പോയ ഷാജഹാനെ തമിഴ്നാട്ടിലെത്തി പിടികൂടുകയായിരുന്നു.