തിരുവനന്തപുരം: ഇന്ന് മിഥുനം ഒന്ന്.ഇടവപ്പാതിയും തിരുവാതിരയും ഞാറ്റുവേലകളുമൊക്കെ ഓർമ്മയാകുന്ന കേരളത്തിൽ പ്രതീക്ഷയോടെയാണ് ജനം ഇത്തവണ മിഥുന മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്.
ഇടമുറിയാതെ മഴ പെയ്യേണ്ട ഇടവപ്പാതിയിൽ പോലും ഇത്തവണ വേനൽക്കാലത്തെ വെല്ലുന്ന ചൂടായിരുന്നു.കാലവർഷം എന്ന് വരുമെന്ന് കൃത്യമായി പറയാൻ കാലാവസ്ഥാ നിരീക്ഷകർക്കുപോലും കഴിയാത്ത സാഹചര്യത്തിൽ കൃഷിയിറക്കിയ കർഷകരും ആശങ്കയിലാണ്.
നടീല്‍ കഴിഞ്ഞ് മാസങ്ങളായിട്ടും മഴ ലഭിക്കാതായതോടെ നെൽപ്പാടങ്ങൾ കരിയുകയാണ്.കാലവര്‍ഷത്തില്‍ പകുതിയിലധികം കുറവുണ്ടായതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.പച്ചക്കറി- റബ്ബർ കർഷകരെയും വരൾച്ച ബാധിച്ചിട്ടുണ്ട്.കർക്കിടക മഴ കൂടി ചതിച്ചാല്‍ ഇത്തവണ വെള്ളത്തിന് കേരളത്തിൽ കടുത്തക്ഷാമം നേരിടും.