കോതമംഗലം: അമ്മയുടെ അടിയന്തര ശസ്ത്രക്രിയയ്ക്കു പണംതേടിയ മകനില്‍നിന്ന് ഓണ്‍െലെന്‍ തട്ടിപ്പുകാര്‍ ഒന്നരലക്ഷം രൂപ കവര്‍ന്നു. ബിരുദവിദ്യാര്‍ഥിയായ കോതമംഗലം ഇരുമലപ്പടി സ്വദേശി രാഹുലാണ് തട്ടിപ്പിന് ഇരയായത്.
നാലുദിവസം മുമ്പാണ് തട്ടിപ്പിന്റെ തുടക്കം. സിബില്‍ സ്കോര്‍ കുറവായതിനാല്‍ മറ്റൊരു മാര്‍ഗം എന്ന നിലയിലാണ് രാഹുല്‍ ഓണ്‍െലെന്‍ ലോണുകളെക്കുറിച്ച് അന്വേഷിച്ചത്. ബാങ്കുകളുമായി ബന്ധപ്പെട്ടു നല്കുന്ന ലോണ്‍ എന്ന നിലയില്‍ കണ്ട ലിങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ മെസേജ് അയച്ചു. തുടര്‍ന്ന് അക്കൗണ്ട് ആരംഭിക്കാനും അനുവദിക്കുന്ന ഒരു ലക്ഷം രൂപയുടെ ആദ്യഗഡു എന്ന നിലയിലും പതിനായിരം രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടിലിടാനും നിര്‍ദേശിച്ചു.
പിറ്റേന്ന് കൂടുതല്‍ തുക ലോണായി അനുവദിച്ചതായും 25000 രൂപ കൂടി ഉടന്‍ അയയ്ക്കണമെന്നും അറിയിച്ച് മെസേജ് വന്നു. കൂട്ടുകാരന്റെ അക്കൗണ്ടില്‍നിന്ന് രാഹുല്‍ ഉടന്‍ പണം െകെമാറി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഓരോ കാരണം പറഞ്ഞ് 27000, 15000, 30,000, 5000 എന്നിങ്ങനെ തുക ആവശ്യപ്പെട്ടു.
ആകെ 1,55,000 രൂപ തട്ടിയെടുത്തതായും അമ്മയുടെ അവസ്ഥയോര്‍ത്താണ് പണം നല്‍കിയതെന്നും രാഹുല്‍ പറയുന്നു. തിങ്കളാഴ്ച െവെകിട്ട് ആലുവയിലെ െസെബര്‍ സെല്ലിലും ഇന്നലെ കോതമംഗലം സി.ഐക്കും രാഹുല്‍ പരാതി നല്കി.
കസ്റ്റമര്‍ ഐ.ഡി. എന്ന പേരിലുള്ള രണ്ട് വാട്സാപ് ഐ.ഡികളില്നിന്നാണ് മെസേജുകള്‍ വന്നിരുന്നത്. ഇപ്പോഴും കൂടുതല്‍ തുകയ്ക്കായി മെസേജ് അയച്ചുകൊണ്ടിരിക്കുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടുപേര്‍ നേരിട്ടും വിളിച്ചതായും കഴിഞ്ഞ ദിവസം അവര്‍ 50000 രൂപ ആവശ്യപ്പെട്ടതായും രാഹുല്‍ പരാതിയില്‍ പറയുന്നു.