NEWS

അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍;കൂട്ടമായെത്തി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. അധ്യാപകനെതിരെ പരാതിയുമായി കൂട്ടത്തോടെ സ്‌കൂളില്‍ എത്തിയ രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി.
മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദാണ് വിമാനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചത്.തുടർന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
15 ദിവസത്തേക്ക് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം പ്രവര്‍ത്തകരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.ഇതിനിടയിലാണ് സ്കൂൾ മാനേജ്മെന്റിനെ തന്നെ പ്രതിരോധത്തിലാക്കി രക്ഷിതാക്കളുടെ ഇടപെടൽ.

Back to top button
error: