യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആസൂത്രിത നീക്കത്തിനൊടുവിലായിരു
72 പേരുള്ള 6 -ഇ 7407 നമ്ബര്‍ ഇന്‍ഡിഗോ വിമാനത്തില്‍ 3.50നാണ് മുഖ്യമന്ത്രിയും എട്ടംഗ കമാന്‍ഡോകളും കയറിയത്.മുഖ്യമന്ത്രിക്
എല്ലാ യാത്രക്കാരും കയറിയശേഷമാണ് അവര്‍ കയറിയതും.3.50ന് പുറപ്പെട്ട വിമാനം അഞ്ചുമണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.സീറ്റ് ബെല്‍റ്റ് ഊരാമെന്ന നിര്‍ദേശം വരുന്നതിനുമുമ്ബ് ഇവര്‍ എഴുന്നേറ്റു. ഇങ്ങനെ ചെയ്യരുതെന്ന് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ കര്‍ശനമായി പറഞ്ഞപ്പോൾ അവരോടും പ്രകോപനപരമായാണ് ഇവർ സംസാരിച്ചത്.പിന്നീട് അവര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രി ഇരിക്കുന്നതിന്റെ പിറകുവശത്തേക്ക് നീങ്ങുകയായിരുന്നു.
‘വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബഹളമുണ്ടായതോടെ എല്ലാവരും പരിഭ്രാന്തരായി.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും ആദ്യം അവരെ സംസാരിച്ച് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ‘സ്ഥലകാലബോധമില്ലേ, പ്രതിഷേധിക്കാനുള്ള ഇടം ഇതാണോ’ എന്നൊക്കെ ജയരാജന്‍ അവരോട് ചോദിക്കുന്നത് കേട്ടു. വേറെയും യാത്രക്കാരുള്ളത് ഓര്‍ക്കണം, പുറത്ത് പ്രതിഷേധിക്കാന്‍ ഇടമുണ്ടല്ലോ എന്നൊക്കെ പരമാവധി പറഞ്ഞു. ഇതൊന്നും വകവയ്ക്കാതെ കൂടുതല്‍ ആക്രോശത്തോടെ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തപ്പോഴാണ് ഇ പി അടക്കമുള്ളവര്‍ ചേര്‍ന്ന് തടഞ്ഞത്’–-അതേ വിമാനത്തിലെ യാത്രക്കാരിയായ വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായ വി സി ബിന്ദു പറഞ്ഞു.വയനാട്ടിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു ബിന്ദു.
ഗര്‍ഭിണികളും കൊച്ചുകുഞ്ഞുങ്ങളും പ്രായമായവരുമുള്‍പ്പെടെയുള്ള യാത്രക്കാരെ പരിഭ്രാന്തരാക്കിക്കൊണ്ടായിരുന്