നാദാപുരം: കല്ലാച്ചി ഗവ. യു.പി. സ്‌കൂളിലെ ഏഴ് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. മിഠായിയില്‍നിന്നെന്ന് സംശയം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ അഷ്‌നിയ, അനന്യ, അമലിക, ഹൃദുപര്‍ണ, മുഖള്‍ ടിങ്കള്‍ എന്നിവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല.
സ്‌കൂളിലേക്ക് വരുന്നരഴി വരിക്കോളി, കുമ്മങ്കോട് ഭാഗത്തുള്ള കടകളില്‍നിന്ന് പോപ്പ് സ്റ്റിക്ക് എന്ന മിഠായി വാങ്ങി കഴിച്ചവര്‍ക്കാണ് അസുഖമെന്നാണ് വിവരം. ഉച്ചയോടെ പെട്ടെന്ന് പനിയും ഛര്‍ദ്ദിയും വയറ് വേദനയും മറ്റും അനുഭവപ്പെട്ട കുട്ടികളെ അധ്യാപകര്‍ നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയും പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം കടകളില്‍ പരിശോധന നടത്തി. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഗുണ നിലവാരമില്ലാത്ത മിഠായികള്‍ കടകളില്‍ വില്‍പ്പന നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പരിശോധനയില്‍ ചില മിഠായികളും മധുര പലഹാരങ്ങളും പിടിച്ചെടുത്തു.