
കുവൈത്ത് സിറ്റി:പ്രവാചകനിന്ദയ്ക്കെതിരെ കുവൈത്തില്‍ പ്രകടനം നടത്തിയ ഇന്ത്യക്കാരുള്‍പ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.ഇവരെ നാട്ടിലേക്ക് ഉടൻ തിരിച്ചയയ്ക്കുമെന്നും കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പ്രകടനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം കുവൈത്തില്‍ നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ പ്രകടനം നടത്തിയ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ വേണ്ടെന്നും കുവൈത്ത് സര്‍ക്കാര്‍ ഒരിയ്ക്കലും ഇവരോട് മൃദുസമീപനം എടുക്കില്ലെന്നും കുവൈത്തിലെ പത്രപ്രവര്‍ത്തകനായ ജീവ്സ് എരിഞ്ഞേരി പറഞ്ഞു.എല്ലാവരേയും ഉടനെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പ്രവാചകനിന്ദക്കെതിരെ ഫഹാഹീലില്‍ പ്രതിഷേധിച്ച ഇന്ത്യൻ പൗരന്മാര് ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നെന്നും ഇവരെ നാടുകടത്താനാണ് തീരുമാനമെന്നും ‘ന്യൂസ്ദെൻ’ ഞായറാഴ്ച തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ വ്യാജവാർത്ത ആണെന്നായിരുന്നു ഇതിനോട് പലരും പ്രതികരിച്ചത്.ഈ വാർത്ത ആദ്യം പുറത്തുവിട്ടതും ന്യൂസ്ദെൻ ആയിരുന്നു.






