തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു.മുൻ കരുതൽ എന്ന നിലയിൽ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും.തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇത്തവണ ഇതുവരെ കാലവര്‍ഷത്തില്‍ 61 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ മഴയുടെ അളവില്‍ 85ശതമാനമാണ് കുറവ്.പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചിരിക്കുന്നത്.