BusinessTRENDING

കാലം മാറി; കച്ചവടം ഓണ്‍ലൈനാക്കാം വഴികളിങ്ങനെ…

വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഇന്നത്തെ നിലയിലേക്കുള്ള അതിന്‍െ് വികാസവും നമ്മുടെ ജീവിതത്തിന്‍െ്‌റ സമസ്ത മേഖലകളെയും ബന്ധപ്പെട്ടുകിടക്കുന്നു. ഉപഭോക്തൃ രംഗത്തും വില്‍പ്പന രംഗത്തും അവഗണിക്കാനാകാത്ത ശക്തിയായായി ഓണ്‍ലൈന്‍ കച്ചവടം വളര്‍ന്നുകഴിഞ്ഞു. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഇപ്പോള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. കൊവിഡ് മഹാമാരി പിടിമുറുക്കിയ നാളുകളില്‍ ഓണ്‍ലൈന്‍ വ്യാപാരം കുതിച്ചു എന്നുതന്നെ പറയാം. ഇപ്പോള്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകളെ കുറിച്ച് അറിഞ്ഞിരിക്കണം. ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ധാരാളം ഐഡിയ ഉണ്ടാകും എന്നാല്‍ അതില്‍ ഒന്ന് തെരെഞ്ഞെടുക്കാനാണ് എപ്പോഴും പ്രയാസം. ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുണ്ടെങ്കില്‍ ഈ ആശയങ്ങള്‍ ശ്രദ്ധിക്കാം

1. ഇടനിലക്കാരായി ആരംഭിക്കാം

Signature-ad

അവശ്യ വസ്തുക്കള്‍ മുതല്‍ എല്ലാ സാധനങ്ങളും ഇപ്പോള്‍ ആവശ്യക്കാരന്റെ വീട്ടുവാതിലില്‍ ലഭിക്കും. ഒരു കടയോ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടാമോ ഇല്ലായെങ്കില്‍ അതിനുള്ള മുതല്‍മുടക്ക് ഇറക്കാതെ തന്നെ വ്യാപാരികളുമായി കൈകോര്‍ത്ത് സാധങ്ങള്‍ ഓണ്‍ലൈന്‍ ആയി വിപണനം നടത്താവുന്നതാണ്.

2. വളര്‍ത്തുമൃഗങ്ങളെ വില്‍ക്കാം

ഇന്ന് വളര്‍ത്തുമൃഗങ്ങള്‍ മിക്ക വീടുകളിലും ഉണ്ടാകും. വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. അതിനാല്‍ത്തന്നെ വളര്‍ത്തുമൃഗങ്ങളുടെ വില്പന ഒരു മികച്ച ആശയമാണ്. ഓണ്‍ലൈന്‍ ആയി വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്നതോടൊപ്പം അവയെ പരിപാലിക്കാനുള്ള വിവിധ സാധനങ്ങളും വില്‍ക്കാം. ഉദാഹരണത്തിന് വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണങ്ങള്‍, കളിപ്പാട്ടങ്ങള്‍
കിടക്കകള്‍ എന്നിവ.

3 പൂന്തോട്ടം മനോഹരമാക്കാം

മഹാമാരി കാലത്ത് എല്ലാവരും വീടകങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ പൂക്കളെയും ചെടികളെയും കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി എന്ന് തന്നെ പറയാം. അലങ്കാര ചെടികളുടെ ബിസിനസ്സില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. വിവിധ ചെടികളുടെ തൈകള്‍ക്ക് വന്‍ ഡിമാന്ഡാണ് ഉള്ളത്. പലതിന്റെയും വില കേട്ടാല്‍ത്തന്നെ ഞെട്ടും. എങ്കിലും ഇതിനെല്ലാം ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ട് ചെടികളുടെ ബിസിനസ് ഒരു മികച്ച മാര്‍ഗമാണ്.

4. കണ്‍സള്‍ട്ടിംഗ്

നിങ്ങള്‍ക്ക് എസ്ഇഒയെ (സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍) സംബന്ധിച്ച് നല്ല അറിവുണ്ടെങ്കില്‍, വെബ്സൈറ്റുകളുള്ള കമ്പനികള്‍ക്കായി ഒരു കണ്‍സള്‍ട്ടിംഗ് ബിസിനസ്സ് ആരംഭിക്കുന്നത് നല്ല തീരുമാനമായിരിക്കും . ഓണ്‍ലൈന്‍ ബിസിനസ്സിന്റെ ഉയര്‍ച്ചയോടെ, പല കമ്പനികളും ബ്രാന്‍ഡുകളും തങ്ങളുടെ എതിരാളികളെക്കാള്‍ വളരാന്‍ എസ്ഇഒ ഉപയോഗിക്കുന്നു. ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമേ എസ്ഇഒ, ലിങ്ക് ബില്‍ഡിംഗ്, മറ്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതികള്‍ എന്നിവയെക്കുറിച്ച് അറിവ് ഉള്ളൂ.ഒരു നല്ല എസ്ഇഒ കണ്‍സള്‍ട്ടന്റ് ഒരു ബ്രാന്‍ഡിന്റെ വെബ്സൈറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശകലനം ചെയ്യാന്‍ സഹായിക്കുകയും ഉപഭോക്താക്കളെ കൂട്ടാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

5. റീ സെയില്‍

തുടക്കക്കാര്‍ക്കുള്ള മറ്റൊരു മികച്ച ബിസിനസ്സ് ആശയമാണ് സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുക എന്നുള്ളത്. ഉപയോഗിച്ചതോ പഴയതോ ആയ സാധനങ്ങള്‍ വലിച്ചെറിയുന്നതിനുപകരം അവ വില്‍ക്കുക. നിരവധി ആളുകള്‍ ഈ ആശയത്തെ ഇന്ന് പിന്താങ്ങുന്നുണ്ട്. വീട്ടുപകരണങ്ങള്‍ മുതല്‍ ഇങ്ങനെ വില്‍ക്കാം.

Back to top button
error: