NEWS

ശിവശങ്കരന് അനുവദിച്ച അവധി റദ്ദാക്കിയിരുന്നതായി സർക്കാർ

സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കർ ഐഎഎസിന് അനുവദിച്ചിരുന്ന അവധി റദ്ദാക്കിയിരുന്നതായി സർക്കാർ.ശിവശങ്കരന് അവധി അനുവദിച്ചു എന്ന മട്ടിൽ വന്ന വാർത്തകളുടെ പിന്നാലെയാണ് സർക്കാരിന്റെ വിശദീകരണം.

ജൂലൈ ഏഴുമുതൽ ഒരു വർഷത്തേക്കാണ് ശിവശങ്കരൻ അവധിക്ക് അപേക്ഷ നൽകിയിരുന്നത്. ഈ അവധി അനുവദിച്ചുകൊണ്ട് ജൂലൈ 22ന് സർക്കാർ ഉത്തരവിറക്കി.എന്നാൽ ശിവശങ്കരൻ സസ്പെൻഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് പത്തിന് അവധി റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു

Back to top button
error: