ഹൈദരാബാദ്: കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട ബിജെപി എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ്.
ബിജെപി എംഎല്‍എ രഘുനാഥ് റാവുവാണ് പെണ്‍കുട്ടിയുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പുറത്തുവിട്ടത്.
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിലെ മുതിര്‍ന്ന നേതാവിന്റെ മകനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും ആരോപിച്ചായിരുന്നു ബിജെപി എംഎല്‍എയുടെ നടപടി. പ്രതിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണ് ചിത്രം പുറത്തുവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് റാവു പറഞ്ഞു.
അതേസമയം ഇയാൾക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ ആവശ്യപ്പെട്ടു.വീഡിയോ പുറത്തുവിട്ടതോടെ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷയാണ് ബാധിക്കപ്പെട്ടത്. ബിജെപി, ടിആര്‍എസ് എംഐഎം കൂട്ടുകെട്ടിന്റെ അവിശുദ്ധബന്ധമാണോ വീഡിയോ പുറത്തുവിടാന്‍ കാരണമെന്നും അദ്ദേഹം ചോദിച്ചു.