BusinessTRENDING

ഇന്നും സ്വര്‍ണ വില ഇടിഞ്ഞു

കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് പവന് 200 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം അവസാന വാരത്തില്‍ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വര്‍ണവില ഉണ്ടായിരുന്നത്. ഇനിയും ചാഞ്ചാട്ടം തുടര്‍ന്നേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 25 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4750 രൂപയായി. ഇന്നലെ 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 25 രൂപ തന്നെയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3920 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Back to top button
error: