അബുദാബി : ഒരേ വളപ്പിൽ ഹിന്ദു ക്ഷേത്രത്തിനൊപ്പം സിഎസ്ഐ ചർച്ചിന്റെയും നിർമ്മാണം അബുദാബിയിൽ പുരോഗമിക്കുന്നു.ക്ഷേത്രത്തി നു സമീപം തന്നെയാണ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. 760 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ചര്‍ച്ചിനുള്ളത്.
അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരിയില്‍ വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വൃക്തമാക്കി. ക്ഷേത്രത്തിന്റെ രണ്ടാംനിലയുടെ കല്ലിടല്‍ ചടങ്ങിനിടെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇയില്‍ പൂര്‍ണമായും കല്ലുകള്‍ അടുക്കിവെച്ച് പരമ്ബരാഗത രീതിയില്‍ നിര്‍മിക്കുന്ന ആദ്യ ക്ഷേത്രം കൂടിയാണ് അബുദാബിയിലേത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്നഹ്യാനാണ് ക്ഷേത്രത്തിനൊപ്പം ചര്‍ച്ചിനും ഭൂമി അനുവദിച്ചത്.