ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾക്കുള്ള ഏകീകൃത പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളുടെ സേവനങ്ങൾക്ക് ജൻ സമർഥ് എന്ന പേരിൽ ഏകീകൃത പ്ലാറ്റ്ഫോം ആരംഭിക്കും.
ഏകീകൃത പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാന സർക്കാരുകൾക്കും പോർട്ടലിന്റെ സേവനം പ്രയോജനപെടുത്താം. തുടക്കത്തിൽ കേന്ദ്രസർക്കാരിന്റെ 15 വിവിധ വായ്പാ പദ്ധതികളാണ് പോർട്ടലിന്റെ ഭാഗമായി നൽകുക. ഒന്നിൽ അധികം മന്ത്രാലയങ്ങളുടെ ഇടപെടൽ ആവശ്യമായ പദ്ധതികൾ പിന്നീട് ഉൾപെടുത്തും