NEWS

വിവാഹവാര്‍ഷികദിനത്തിൽ ഭാര്യയെയും മക്കളെയും കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി

ചെന്നൈ : തമിഴ്‌നാട്ടിലെ പല്ലാവരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ചെന്നൈയിലെ സ്വകാര്യ കമ്ബനിയില്‍ എന്‍ജിനീയറായ പ്രകാശ്(41) ഭാര്യ ഗായത്രി(39) മകള്‍ നിത്യശ്രീ(11) മകന്‍ ഹരികൃഷ്ണന്‍(9) എന്നിവരാണ് മരിച്ചത്.ഭാര്യയെയും മക്കളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രകാശ്-ഗായത്രി ദമ്ബതിമാരുടെ വിവാഹവാര്‍ഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കാണാഞ്ഞതിനെ തുടർന്ന് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ രാത്രിയില്‍ ഓണ്‍ചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല.തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പ്രകാശിന്റെ സാമ്ബത്തികബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന.ഇലക്‌ട്രിക്ക് കട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഇതിനുശേഷം സ്വയം കഴുത്ത് മുറിച്ച്‌ മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.ഏതാനുംദിവസങ്ങള്‍ക്ക് മുൻപ് പ്രകാശ് ഓണ്‍ലൈന്‍ വഴിയാണ് കട്ടിങ് മെഷീന്‍ വാങ്ങിയതെന്നും സൂചനകളുണ്ട്.പ്രാഥമിക പരിശോധനയ്ക്ക് ശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: