NEWS

സ്ഥാനാർത്ഥിക്ക് പകരം നടിയെ മുൻനിർത്തി വോട്ട് ചോദിക്കേണ്ട ഗതികേടിലാണ് യുഡിഎഫ് എന്ന് ആരോപണം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് പകരം നടിയെ മുൻനിർത്തി വോട്ട് ചോദിക്കേണ്ട ഗതികേടിലാണ് യുഡിഎഫ് എന്ന് വിമർശനം.മണ്ഡലത്തിലെ വികസന കാര്യങ്ങളെപ്പറ്റി അവർക്കൊന്നും പറയാനില്ല.മാധ്യമങ്ങൾ ഇതിനെപ്പറ്റി ചോദിക്കുമ്പോൾ മാത്രം എന്തെങ്കിലുമൊക്കെ തട്ടിവിടും.
ആക്രമിക്കപ്പെട്ട നടിയെ സംരക്ഷിച്ചത് പി ടി തോമസ് ആയിരുന്നു എന്നതായിരുന്നു ആദ്യം മുതൽ തന്നെ യുഡിഎഫിന്റെ പ്രധാന പ്രചാരണം.ഇപ്പോൾ അത് നടി കോടതിയെ സമീപിച്ചതായി മാറി.
അതേസമയം നടിയെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ.മുരളീധരന്‍. നടിയുടെ പരാതിക്ക് പിന്നില്‍ യു.ഡി.എഫിന് ഒരു പങ്കുമില്ല.പരാതിക്ക് പിന്നില്‍ യു.ഡി.എഫ് ആണെന്ന് പറഞ്ഞാല്‍ പിണറായിക്ക് പണി കിട്ടണമെന്ന് വിചാരിക്കുന്ന എല്‍.ഡി.എഫ് നേതാക്കളാണെന്ന് ഞങ്ങളും ആരോപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
നടിക്ക് നീതി ലഭിക്കണം.കോടതിയുടെ തീരുമാനത്തിന് ശേഷം ഞങ്ങൾ തീരുമാനമെടുക്കും.വിഷയം പര്‍വതീകരിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി കോടതിയെ സമീപിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

Back to top button
error: