NEWSWorld

സൗദി അറേബ്യയില്‍ 540 പേര്‍ക്ക് കൊവിഡ്; ഇന്ന് ഒരു മരണം

റിയാദ്: സൗദി അറേബ്യയില്‍ 540 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരു കൊവിഡ് മരണവും രാജ്യക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവിലെ രോഗികളിള്‍ 570 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,64,789 ആയി. രോഗമുക്തരുടെ എണ്ണം 7,49,141 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണം 9,135 ആയി.

നിലവില്‍ 6,513 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 82 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ – 146, റിയാദ് – 122, മക്ക – 50, ദമ്മാം – 38, മദീന – 32, ത്വാഇഫ് – 17, അബഹ – 14, ജീസാന്‍ – 9, അല്‍ ബാഹ – 7, ഹുഫൂഫ് – 6, യാംബു – 6, ബുറൈദ – 5, ദഹ്റാന്‍ – 5, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തത്.

Back to top button
error: