NEWS

ചെന്നൈയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: ബിജെപി നേതാവിനെ വെട്ടിക്കൊന്നു.ചെന്നൈയിലെ ചിന്താദ്രിപ്പേട്ടിലാണ് സംഭവം.ന്യൂനപക്ഷ മോർച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡൻ്റായ  ബാലചന്ദ്രനാണ് മരിച്ചത്.രാത്രി 9 മണിയോടെ ആറു പേരടങ്ങിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്.
 മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരൊക്കെ നോക്കിനിൽക്കെയായിരുന്നു ആക്രമണം.മരിച്ചെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് സംഘം സ്ഥലം വിട്ടത്.
പോലീസ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.ന്യുനപക്ഷ മതതീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Back to top button
error: