NEWS

ചിങ്ങവനം – ഏറ്റുമാനൂർ ഇരട്ടപ്പാത: വേഗപരിശോധന  പൂര്‍ത്തിയായി;28 ന് തുറന്നു കൊടുക്കും

കോട്ടയം: ഏറ്റുമാനൂർ – ചിങ്ങവനം ഇരട്ടപ്പാതയിൽ സിആർഎസ് ( CRS Inspection) ഇൻസ്പെക്ഷൻ ഇന്നലെ നടന്നു.രണ്ട് എഞ്ചിനുകൾ ഉപയോഗിച്ച് രണ്ടായിട്ടാണ് CRS പരിശോധന നടത്തിയത്. ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ ED WAP 4 ആയിരുന്നു പരിശോധന നടത്തിയത്. കോട്ടയം – ചിങ്ങവനം റൂട്ടിൽ ED WAP 7  നുമായിരുന്നു ഇതിനായി ഉപയോഗിച്ചത്.
പാതയിലൂടെ 110 കിലോമീറ്റർ വേഗതയിൽ 2 ബോഗികളുള്ള ട്രാക്ക് റെക്കോർഡിങ് കാർ (ഓക്സിലേഷൻ മോണിറ്ററിങ് സിസ്റ്റം) ഉപയോഗിച്ചാണ് വേഗ പരിശോധന നടത്തിയത്.

പരിശോധന തൃപ്തികരമാണെന്നും മെയ് 28 ന് പാത തുറന്നുകൊടുക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Back to top button
error: