കൊച്ചി: കോൺഗ്രസ് വിട്ട കെ.വി. തോമസ് ഓട്ടക്കാലണയെന്ന് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപും ശേഷവുമുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക നില ജനങ്ങൾക്ക് അറിയാം. കെ.വി. തോമസ് ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു.
കെ.വി. തോമസ് സ്വയം ആർജിച്ച ഒരു പേരുണ്ട്, തിരുത തോമസ്. തിരുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത. തോമസും അങ്ങനെയാണ്, ഇവിടെയുമുണ്ട് അവിടെയുമുണ്ട്. കോൺഗ്രസിലുണ്ടോ എന്നു ചോദിച്ചാൽ അവിടെയുണ്ട്, ബിജെപിയിലുണ്ടോ എന്നുചോദിച്ചാൽ അവിടെയുമുണ്ട്. അതുകൊണ്ട്, തോമസ് ഒരു ഓട്ടക്കാലണയാണ്. എടുക്കാത്ത നാണയമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.