ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.ബിജെപി കിസാന്‍ മോര്‍ച്ച നേതാവ് ദിനേഷ് താക്കൂറിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുമൊത്ത് കാറില്‍ പോകുന്നതിനിടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.വാഹനത്തില്‍ എത്തിയ അക്രമി സംഘം കാര്‍ തടഞ്ഞ് ഇരുവരെയും വലിച്ച് റോഡിലേക്ക് ഇടുകയായിരുന്നു.തുടര്‍ന്ന് ദിനേഷിനെ മര്‍ദ്ദിച്ചു.ദിനേഷ് അവശനായതോടെ വഴിയില്‍ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ കോട്ടുവാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപത്തെങ്ങും സിസിടിവി ക്യാമറകൾ ഇല്ലാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.മറ്റു രീതിയിൽ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
സമീപത്തെങ്ങും സിസിടിവി ക്യാമറകൾ ഇല്ലാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.മറ്റു രീതിയിൽ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.