തിരുവനന്തപുരം: കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാറും നികുതിയിൽ കുറവ് വരുത്തി.
കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നെന്നും ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്‌ക്കുന്നതാണെന്നും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് സമാനമായ രീതിയില്‍ പെട്രോള്‍- ഡീസല്‍ വില കുറയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.ഇന്ധനത്തിന് കൂടുതല്‍ നികുതി ഈടാക്കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വില കുറച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.