തൃശൂര്‍: സംസ്ഥാനത്തെ മൂന്നുലക്ഷം വരുന്ന ലോട്ടറി തൊഴിലാളികള്‍ എല്ലാ ദിവസവും തൊഴില്‍ എടുക്കണമെന്നു പറയുന്ന സര്‍ക്കാരിന്റെയും ലോട്ടറി വകുപ്പിന്റെയും തൊഴിലാളികളോടുള്ള അവഗണനയ്ക്കതിരേ ഓള് കേരള ലോട്ടറി ഏജന്റസ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് – ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
തൊഴിലാളികളുടെ പ്രതിഷേധം വകവയ്ക്കാതെ ഞായറാഴ്ച ലോട്ടറി വില്പന നടത്തുവാന്‍ ശ്രമിക്കുന്ന ലോട്ടറി വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്നും, അല്ലാത്തപക്ഷം ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി വില്പന നടത്താതെ തൊഴിലാളികള്‍ ബഹിഷ്കരിക്കുമെന്നും യോഗം തിരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഡാന്റസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എന്‍.സതിശന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഡാന്റസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എന്‍.സതിശന് അധ്യക്ഷത വഹിച്ചു.