ആലുവ: കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചനാതീതമായി തുടരുന്നു. ശക്തമായ വേലിയിറക്കത്തെത്തുടർന്നു പെരിയാറിൽ ജലനിരപ്പു സമുദ്ര നിരപ്പിനേക്കാളും 40 സെന്റിമീറ്റർ താഴ്ന്നു. ഒട്ടേറെ സ്ഥലങ്ങളിൽ മണൽത്തിട്ടകൾ തെളിഞ്ഞു.
പു
കനത്ത മഴ മൂലം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴാണു പെരിയാറിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ ഷട്ടറുകൾ തുറന്നത്. എന്നാൽ, അണക്കെട്ടുകളിൽ നിന്നും കിഴക്കൻ മലനിരകളിൽ നിന്നും പ്രതീക്ഷിച്ച വെള്ളം പുഴയിൽ എത്തിയില്ല. ഉണ്ടായിരുന്ന വെള്ളം ചോർന്നു പോകുകയും ചെയ്തു. ജലനിരപ്പു ക്രമാതീതമായി താഴ്ന്നതിനാൽ ആലുവയിൽ നിന്നു വിശാലകൊച്ചിയിലേക്കുള്ള പമ്പിങ് ഒരു മണിക്കൂർ നിർത്തി. ശുദ്ധജല ഉൽപാദനത്തിൽ 10 എംഎൽഡി കുറവുണ്ടായി. വെള്ളത്തിൽ ചെളിയുടെ അളവു 30 എൻടിയു വരെ ഉയർന്നെങ്കിലും പിന്നീടു 10 എൻടിയുവിലേക്കു താഴ്ന്നു.