കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ 445 കോടി രൂപ അനുവദിച്ച് സർക്കാർ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ശമ്പള പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ല. പകരം പുതിയ 700 സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് 445 കോടി രൂപ അനുവദിച്ചു.
തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിഎന്‍ജി കേരളത്തില്‍ ബസുകള്‍ പ്രായോഗികമല്ലെന്നും ശമ്പള പ്രതിസന്ധി പരിഹരിക്കാതെ പുതിയ ബസുകള്‍ വാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും തൊഴിലാളിസംഘടനകള്‍ വ്യക്തമാക്കി.
അതേസമയം, ഏപ്രിൽ മാസത്തെ ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതല്‍ സമരം ആരംഭിക്കും.