NEWS

പിരിഞ്ഞുതാമസിക്കുന്ന മാതാപിതാക്കള്‍ ഒരുമിക്കണമെന്ന് കത്തെഴുതിവെച്ച്‌ പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കി

ചെന്നൈ: പിരിഞ്ഞുതാമസിക്കുന്ന മാതാപിതാക്കള്‍ ഒരുമിക്കണമെന്ന് കത്തെഴുതിവെച്ച്‌ പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കി.നാമക്കല്‍ രാശിപുരം നാരക്കിണറിലുള്ള രവിചന്ദ്രന്റെയും മേഘലയുടെയും മകന്‍ തരുണാണ് (17) തന്റെ മരണത്തോടെയെങ്കിലും അച്ഛനുമമ്മയും ഒന്നിക്കണമെന്ന് എഴുതിവെച്ചശേഷം തൂങ്ങിമരിച്ചത്.

അച്ഛന്‍ മദ്യപാനശീലം നിയന്ത്രിക്കണമെന്നും സഹോദരിയെ നന്നായി വളര്‍ത്തണമെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. രാജപാളയത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് തരുൺ.ഏറെ നാളായി മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു.

Back to top button
error: