ആഗോള സ്ട്രാറ്റജി ആന്‍ഡ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ചാപ്പുയിസ് ഹാല്‍ഡറിനെ ഏറ്റെടുത്തതായി ടെക്‌നോളജി സേവന പ്രമുഖരായ ക്യാപ്‌ജെമിനി. എത്ര തുകയ്ക്കാണ് ഏറ്റെടുക്കലെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. യൂറോപ്പിലെ ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാപ്പുയിസ് ഹാല്‍ഡറില്‍ 150 ഓളം പേരാണ് ജീവനക്കാരായുള്ളത്. വടക്കേ അമേരിക്ക, യൂറോപ്പ്, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പ്രധാന ഓഫീസുകളും ഈ കണ്‍സള്‍ട്ടിംഗ് കമ്പനിക്കുണ്ട്.
ഈ ഏറ്റെടുക്കലോടെ വടക്കേ അമേരിക്ക, യൂറോപ്പ്, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ബാങ്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് ക്ലയ്ന്റുകള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും അതുവഴി ബിസിനസ് വിപുലീകരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ‘ചാപ്പുയിസ് ഹാല്‍ഡറിന്റെ കൂട്ടിച്ചേര്‍ക്കല്‍ സാമ്പത്തിക സേവനങ്ങളിലെ ഞങ്ങളുടെ ആഴത്തിലുള്ള വൈദഗ്ധ്യത്തിന് കൂടുതല്‍ സംഭാവന നല്‍കും, ഞങ്ങളുടെ ക്ലയ്ന്റുകള്‍ക്ക് അവരുടെ ബിസിനസ് പരിവര്‍ത്തനത്തിന് ഉപദേശിക്കാനും സഹായിക്കാനും കഴിയും’ ക്യാപ്‌ജെമിനിയുടെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് സിഇഒ അനിര്‍ബന്‍ ബോസ് പറഞ്ഞു. ഏറ്റെടുക്കല്‍ ഇടപാട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘കാപ്‌ജെമിനി ഗ്രൂപ്പിന്റെ ഭാഗമാകാനും സാമ്പത്തിക സേവന മേഖലയിലെ ക്ലയന്റുകളെ സഹായിക്കുന്നതില്‍ ഞങ്ങളുടെ കഴിവുകള്‍ കൊണ്ടുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ചാപ്പുയിസ് ഹാല്‍ഡറിന്റെ സിഇഒയും സ്ഥാപകനുമായ സ്റ്റെഫാന്‍ ഐറൗഡ് പറഞ്ഞു. 50-ലധികം രാജ്യങ്ങളിലായി 340,000-ത്തിലധികം ടീം അംഗങ്ങളുള്ള ഒരു വൈവിധ്യമാര്‍ന്ന സംഘടനയാണ് ക്യാപ്‌ജെമിനി. 2021-ല്‍ 18 ബില്യണ്‍ യൂറോയുടെ ആഗോള വരുമാനമാണ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തത്.