എറണാകുളത്ത് രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വാഹന യാത്രക്കാരും വലഞ്ഞു.നിരത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് പലയിടത്തും ഗതാഗതക്കുരുക്കുണ്ടാക്കി.
കനത്ത മഴയെത്തുടർന്ന് നഗരത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്, എം.ജി റോഡ് പരിസരം, കലൂര്‍ കത്രൃക്കടവ് റോഡ്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരം, എറണാകുളം കെഎസ്‌ആര്‍ടിസി, ബാനര്‍ജി റോഡ്, എസ്‌എ റോഡ്, മേനക ജങ്ഷന്‍, പരമാര റോഡ്, കലാഭവന്‍ റോഡ്, പുല്ലേപ്പടി, സലിംരാജ റോഡ്, കടവന്ത്ര, പനമ്ബിള്ളി തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങി.ബസുകള്‍ സ്റ്റാന്‍ഡിന് പുറത്ത് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടറോഡുകളും വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്.കനത്ത മഴയെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഈ വര്‍ഷം മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.