NEWS

ഭരിക്കുന്നത് ഇടതുപക്ഷം; കെഎസ്ആർടിസിയെപ്പോലും വെറുതെ വിടരുത് !!

തിരുവനന്തപുരം:ഗതികിട്ടാത്ത ആത്മാവിനെ പോലെ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അലയുകയാണ് ഒരു വാർത്ത.മൂകാംബികയിലേക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തിയെന്നതാണ് ഇത്.ഇടതുപക്ഷം രണ്ടാമതും കേരളത്തിൽ അധികാരത്തിലേറിയപ്പോൾ മുതൽ ഗതികിട്ടാതെ അലയുന്ന ഏതോ മനോരോഗിയുടെ വിഭ്രാന്തിയായിരുന്നു ആ വാർത്തയ്ക്ക് പിന്നിൽ.വാർത്തകൾ തെറ്റാണെന്ന് ഇതിനകം തന്നെ കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലെക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ സ്വിഫ്റ്റിനെതിരെ വരുന്ന വാർത്തയുടെ ഭാഗമായി ഇതിനെ കണ്ടാൽ മതിയെന്നുമാണ് മാനേജ്മെന്റ് അറിയിച്ചത്.
നിലവിൽ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മേയ് എട്ടിന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും എറണാകുളത്തുനിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിങ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴിമാറി സഞ്ചരിച്ചിട്ടില്ലെന്നാണ്.ബസുകളുടെ ലോഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവ്വീസ് നടത്തിയിട്ടുള്ളൂവെന്ന് കണ്ടെത്തിയതായും കെഎസ്ആർടിസി അറിയിച്ചു.
ബസ് ദിശമായി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും ലഭിച്ചിട്ടില്ല. കെഎസ്ആർടിസി, സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് കർണ്ണാടകത്തിലേക്ക് സർവ്വീസ് നടത്തുന്നത്.അത്തരം ഒരു കരാർ ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല.ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം.അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തിവിടില്ലെന്നും മാനേജ്മെന്റ് വിശദീകരിച്ചു.തന്നെയുമല്ല ജിപിഎസ് സംവിധാനമുള്ളതാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകൾ.
 മൂകാംബികയിലേക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവന്‍ ബീച്ചില്‍ എത്തിയെന്നും രാവിലെ കണ്ടത് അര്‍ദ്ധനഗ്നരായ വിദേശികളെയാമെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത.പലരും ഇതിന്‍റെ വാര്‍ത്ത കട്ടിംഗും, ചില പ്രദേശിക ചാനലുകള്‍ ചെയ്ത വീഡിയോകളും ഇതിന്‍റെ ഭാഗമായി വ്യാപകമായി പ്രചരിച്ചിരുന്നു.

Back to top button
error: