KeralaNEWS

മുന്‍ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് അന്തരിച്ചു

നിയമ വിദഗ്ധനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു.

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു വരികയായിരുന്നു.

Signature-ad

ചിറയിന്‍കീഴ് ചാവര്‍കോട് റിട്ട രജിസ്ട്രാര്‍ ആയിരുന്ന എം. പദ്മനാഭന്റെയും എം. കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24-നാണ് ജനനം.
തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിൽ നിന്നും നിയമ ബിരുദം നേടിയ സുധാകര പ്രസാദ് 1964ൽ കൊല്ലത്ത് സി.വി പത്മരാജന്റെ ജൂനിയറായാണ് അഭിഭാഷകവൃത്തി ആരംഭിക്കുന്നത്.

തുടര്‍ന്ന് കേരള ഹൈക്കോടതിയിലേക്ക് പ്രമുഖ അഭിഭാഷകനായ സുബ്രഹ്മണ്യൻ പോറ്റിയുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. തുടർന്ന് സ്വതന്ത്ര അഭിഭാഷകനായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. സർവീസ് ഭരണഘടന കേസുകളിൽ പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു. 2002ൽ ഹൈക്കോടതി സ്വമേധയാ മുതിർന്ന അഭിഭാഷക പദവി നൽകി ആദരിച്ചിരുന്നു.

2006 മുതൽ 2011 വരെ യും 2016 മുതൽ 2021 വരെ രണ്ടുതവണ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആയി പ്രവർത്തിച്ചു.

ഏറ്റവും കൂടുതൽ കാലം കേരളത്തിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച വ്യക്തിയാണ് സിപി സുധാകര പ്രസാദ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിക്കവേ ക്യാബിനറ്റ് പദവി ഉണ്ടായിരുന്നു.

2016 മുതൽ 2019 വരെ കേരള ബാർ കൗൺസിൽ ചെയർമാൻ ആയിരുന്നു.
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച വ്യക്തിയാണ് സി പി സുധാകര പ്രസാദ്.

സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30 ന് കൊച്ചിയിൽ.

Back to top button
error: