NEWS

ബി.ജെ.പി ഡൽഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ വീട് കയ്യേറ്റ ഭൂമിയിൽ ; പൊളിച്ചു മാറ്റിയില്ലെങ്കിൽ ബുൾഡോസർ വച്ച് ഇടിച്ചുനിരത്തും:ആം ആദ്മി പാർട്ടിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി : ബി.ജെ.പിയുടെ ഡല്‍ഹി അധ്യക്ഷനെതിരെ ആം ആദ്മി പാര്‍ട്ടി. ബി.ജെ.പി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ വീട് സ്ഥിതി ചെയ്യുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് എ.എ.പി നേതാവ് ദുര്‍ഗേഷ് പതക് ആരോപിച്ചു.കയ്യേറ്റം ഒഴിയാന്‍ നാളെ 11 മണി വരെ സമയം നല്‍കുന്നു. ഒഴിഞ്ഞില്ലെങ്കില്‍ ബുള്‍ഡോസറുമായി വരുമെന്ന് എ.എ.പി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

നേരത്തെ ഡല്‍ഹിയില്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ നടത്തിയ ഒഴിപ്പിക്കലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്‍റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് എ.എ.പി നേതാക്കള്‍ ആരോപിച്ചത്. ബി.ജെ.പി അധ്യക്ഷന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ സ്കൂളിന്‍റെ ഭൂമിയിലാണെന്നും എ.എ.പി ആരോപിച്ചു. വീടും ഓഫീസും കയ്യേറ്റ ഭൂമിയിലാണെന്ന് പരാതി നല്‍കിയിട്ടും കോര്‍പറേഷന്‍ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ട് ഇനി തങ്ങള്‍ തന്നെ ബുള്‍ഡോസറുമായെത്തി വീട് പൊളിക്കുമെന്നാണ് എ.എ.പി നേതാവിന്‍റെ മുന്നറിയിപ്പ്.

Back to top button
error: