NEWSWorld

അബു അഖ്ലയുടെ കൊലപാതകത്തിൽ ഐക്യ രാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ

അൽ ജസീറ ചാനലിന്‍റെ മുതിർന്ന മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലയുടെ കൊലപാതകത്തിൽ ഐക്യ രാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ. ഇസ്രായേൽ അധികാരികളുടെ ക്രിമിനൽ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു.

 

Signature-ad

 

വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന നടത്തിയ സൈനികനീക്കത്തിനിടെയാണ് ഷിരീൻ അബു അഖ്ല വെടിയേറ്റു കൊല്ലപ്പെട്ടത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യുഎൻ സെക്യൂരിറ്റി കൗൺസിലിനും ജനറൽ അസംബ്ലി പ്രസിഡന്‍റിനും അയച്ച കത്തുകളിൽ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണത്തിനുള്ള ആവശ്യം അടങ്ങിയിട്ടുണ്ടെന്നും യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു.

 

ഇസ്രേലി സേന ജനിനിലെ അഭയാർഥി ക്യാന്പിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദിക ളുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഹെൽമറ്റും മാധ്യമപ്രവർത്തക എന്നു രേഖപ്പെടുത്തിയ മേൽക്കുപ്പായവും അണിഞ്ഞിരുന്ന ഷിരീന്‍റെ ചെവിക്കു താഴെയാണു വെടിയേറ്റത്. തീവ്രവാദികൾ കണ്ണിൽ കണ്ടവർക്കു നേർക്കു നിറയൊഴിച്ചപ്പോൾ മാധ്യമപ്രവർത്തകർക്കു വെടിയേൽക്കുകയായിരുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി നഫ് താലി ബെന്നറ്റ് പറഞ്ഞു.

 

 

 

Back to top button
error: