ജിദ്ദ: കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ട് കാണാതായ സൗദി യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ച മുമ്പ് മിഷാല്‍ സാലിം എന്നയാള്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ട് പുറപ്പെട്ടതായിരുന്നു. അപരിചിതമായ ഒരു കുറുക്കുവഴിയിലൂടെയാണ് അദ്ദേഹം വാഹനമോടിച്ചത്. എന്നാല്‍ യാത്രയ്ക്കിടെ കാറില്‍ പെട്രോള്‍ തീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാര്‍ ഉപേക്ഷിച്ച് നടക്കാന്‍ തുടങ്ങിയെങ്കിലും പക്ഷേ മരുഭൂമിയില്‍ വഴിതെറ്റി കുടുങ്ങുകയാണുണ്ടായത്. മിഷാല്‍ സാലിമിനെ കാണാതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിവില്‍ ഡിഫെന്‍സ്, വ്യോമയാനം, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വ്യാപകമായ തെരച്ചില്‍ നടത്തുകയായിരുന്നു.
തെരച്ചിലിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കിന് സമീപമുള്ള ഒരു പര്‍വതപ്രദേശത്ത് കണ്ടെത്തിയ ഇദ്ദേഹത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.