KeralaNEWS

ഇതിഹാസ സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു

ഇതിഹാസ സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളാൽ കഴിഞ്ഞ് കുറച്ച് മാസങ്ങളായി അദ്ദേഹം അവശതയിലായിരുന്നു. സന്തൂർ എന്ന നാടോടി വാദ്യത്തെ ലോകവേദികളിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞരിൽ ഒരാളായിരുന്നു പണ്ഡിറ്റ് ശിവകുമാർ ശർമ്മ. ജമ്മു കശ്മീരിൽ മാത്രം അറിയപ്പെട്ടിരുന്ന സന്തൂരിന് ശർമ്മ ഒരു ക്ലാസിക്കൽ പദവി നൽകുകയും തുടർന്ന് സിത്താർ, സരോദ് തുടങ്ങിയ പരമ്പരാഗതവും പ്രശസ്തവുമായ ഉപകരണങ്ങൾക്കൊപ്പം അതിനെ ഉയർത്തുകയും ചെയ്തു. പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശർമ്മയുടെ മകനായ ശിവകുമാർ അഞ്ചാം വയസ്സു മുതലാണ് അച്ഛനിൽ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചുതുടങ്ങിയത്.

Signature-ad

 

 

Back to top button
error: