രക്ഷിതാക്കളുടെ അനുമതിയില്ലാതെ സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്സിനെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നെന്ന ആരോപണം വെറും അഭ്യൂഹമെന്ന് ഹൈക്കോടതി. ആരോപണം ഉന്നയിച്ച് എറണാകുളം മുപ്പത്തടം സ്വദേശിയായ വി.എസ്. തമ്പി നല്കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അവസാനിപ്പിച്ചു.
ആര്‍ക്കും നിര്‍ബന്ധിച്ചു വാക്സിന് നല്‍കരുതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന് നല്കാന് ജില്ലാ കളക്ടര്‍മാര്‍ മുഖേന ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്നു ഹര്ജിക്കാരന് ആരോപിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു പരാതിയോ സംഭവമോ ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയില്ല.