മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ട്രെയിൻ ഏതാണ്? ഒരുപക്ഷേ അത് കേരള എക്സ്പ്രസ് ആകും.രാജ്യ തലസ്ഥാനത്തിനെയും സംസ്ഥാന തലസ്ഥാനത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം ട്രെയിൻ ആണ് കേരള എക്സ്പ്രസ്.ദിവസേന ഓടുന്നതിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്നതും ഈ ട്രെയിൻ തന്നെ.ഇതേപോലെ ഓരോ സംസ്ഥാനത്തിനും അഭിമാനമായി ഓരോ ട്രെയിനുകൾ ഉണ്ട് (ഉദാ: തമിഴ്നാട് എക്സ്പ്രസ്, കർണാടക എക്സ്പ്രസ്).
എന്നാൽ പഞ്ചാബികൾക്ക് ഏറ്റവും പ്രിയപ്പെട്ട തീവണ്ടി ഏതാണെന്ന് അറിയാമോ? അതാണ് പഞ്ചാബിന്റെ പ്രതാപം (the Pride of Punjab )എന്നർത്ഥം വരുന്ന ഷാൻ-ഇ-പഞ്ചാബ്.(Shan E Punjab)
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ നിന്നും പഞ്ചാബിന്റെ പ്രധാന നഗരമായ അമൃത്സറിലേക്ക് പോകുന്ന ഒരു പ്രതിദിന തീവണ്ടിയാണ് ഷാൻ ഇ പഞ്ചാബ്.
ന്യൂഡൽഹിക്കടുത്തുള്ള ഗാസിയാബാദ് ഇലക്ട്രിക് ലോക്കോ ഷെഡ്‌ഡിലെ WAP-7 എൻജിനാണ് അധികവും ഈ ട്രെയിനിനായി ഉപയോഗിക്കുന്നത്.ഇതൊരു ഇന്റർ സിറ്റി തീവണ്ടിയാണ്.അതിനർത്ഥം ഇതൊരു പകൽ തീവണ്ടിയാണ് എന്ന്.സ്ലീപ്പർ ക്ലാസ് ഉണ്ടാകില്ല.
പക്ഷേ രാത്രിയിലാണ് ഇത് ന്യൂഡൽഹിയിൽ എത്തുക എന്ന് മാത്രം!
second sitting, A/C chair car മാത്രമാണ് ഈ വണ്ടിയിൽ ഉള്ളത്.
(നമ്മുടെ എറണാകുളം കണ്ണൂർ ഇന്റർ സിറ്റി എക്സ്പ്രസ് പോലെ. (16305/6)അത് രാത്രിയിലെ എറണാകുളം എത്തുകയുള്ളൂ.എന്നാൽ അർദ്ധരാത്രിക്ക് മുമ്പ് എത്തുന്നതിനാൽ അതിലും സ്ലീപ്പർ ക്ലാസ് ഇല്ല )
അമൃതസറിലെ സുവർണ്ണ ക്ഷേത്രം, വാഗാ അതിർത്തി എന്നിവ കാണാൻ പോകുന്ന ആളുകൾ ഈയൊരു തീവണ്ടിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.അതിലുപരി പട്ടാളക്കാരും.എന്തുകൊണ്ടാണ് അമൃത്സർ ന്യൂഡൽഹി പാതയിൽ അനേകം തീവണ്ടികൾ ഉണ്ടായിട്ടും ഈയൊരു തീവണ്ടിക്ക് ഇത്ര പ്രാധാന്യം എന്നറിയാമോ? അത്യാവശ്യം വേഗതയും കുറഞ്ഞ സ്റ്റോപ്പുകളുമുള്ള ഈ തീവണ്ടി വളരെ വേഗം ലക്ഷ്യത്തിലെത്തും.കൂടാതെ ഇതിന്റെ സമയവും ഒരു പ്രധാന ഘടകമാണ്.
ന്യൂഡൽഹിയിൽ നിന്നും ദിവസവും രാവിലെ 6:40 ന് യാത്ര തുടങ്ങുന്ന ഈ തീവണ്ടി ഉച്ചയ്ക്ക് 2:15 ന് അമൃത്സറിൽ എത്തും.തുടർന്ന് 15:10 ന് ( ഉച്ചയ്ക്ക് 3 10 ) തിരിച്ച് രാത്രി പത്തരയോടെ കൂടി ന്യൂഡൽഹിയിലെത്തും.
ജനറൽ കമ്പാർട്ട്മെന്റ്, സെക്കന്റ് സിറ്റിംഗ്,A/c chair car എന്നിവയാണ് ഇതിലുള്ളത്.പ്രതിദിന തീവണ്ടി ആയതും ഇതിനെ കൂടുതൽ ആളുകൾ ആശ്രയിക്കുന്നതിന് ഒരു കാരണമാകുന്നു.
പകൽ വെളിച്ചത്തിൽ പഞ്ചാബിന്റെ കാഴ്ചകൾ കാണണം എന്നുള്ളവർക്ക് ധൈര്യമായി ഈ വണ്ടിയിൽ കയറാം.
ഇളം സ്വർണ്ണ നിറത്തിൽ കൊയ്യാൻ ഒരുങ്ങി നിൽക്കുന്ന ഗോതമ്പ് പാടങ്ങളും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മരങ്ങളുടെ കൂട്ടവും ബിയാസ്, ജലന്ദർ, ലുധിയാന എന്നീ പട്ടണങ്ങളുടെ കാഴ്ചകളുമെല്ലാം കണ്ട് സുവർണക്ഷേത്രത്തിന്റെ നഗരത്തിലെത്താം.ഹരിയാനയിലെ
സോണിപത്, പാനിപത്, കർണാൾ,കുരുക്ഷേത്ര,അംബാല എന്നീ പട്ടണങ്ങളിലൂടെയാണ് ഇത് പഞ്ചാബിലേക്ക് പോകുന്നത്.
അതിനാൽ തന്നെയും ഹരിയാനക്കാരും ഈയൊരു തീവണ്ടിയെ ചേർത്തു പിടിക്കുന്നുണ്ട്.
സഹസ്രാബ്ദങ്ങളിലൂടെ പഞ്ചാബ് എന്ന പേരിലറിയപ്പെട്ട ഈ പ്രദേശത്തിന്റെ അതിരുകൾക്ക് പല തവണ മാറ്റങ്ങളുണ്ടായിട്ടുണ്ട്.രഞ്ജി ത് സിങ്ങിന്റെ സിഖ് സാമ്രാജ്യം പഞ്ചാബ് എന്ന ഭൂപ്രദേശത്തിൽ നിന്നും ഇന്നത്തെ പാക്കിസ്ഥാൻ വരെ നീണ്ടു കിടന്നിരുന്നു.മുഗൾവാഴ്ചക്കാലത് ത് പഞ്ചാബ് ഭൂപ്രദേശം, ലാഹോർ, മുൾട്ടാൻ സൂബകളായി വിഭജിക്കപ്പെട്ടു.ബ്രിട്ടീഷ്ഇന് ത്യയിലെ പഞ്ചാബ് പ്രവിശ്യ ഇവ രണ്ടും ഉൾപ്പെട്ടതായിരുന്നു. 1947-ൽ ബ്രിട്ടീഷു പ്രവിശ്യ രണ്ടായി വീതിക്കപ്പെട്ടു. പാകിസ്താനിലുൾപ്പെട്ട പടിഞ്ഞാറൻ പഞ്ചാബും ഇന്ത്യയിലെ കിഴക്കൻ പഞ്ചാബും. ഇന്ത്യൻ പഞ്ചാബ് പിന്നീട് പല ഘട്ടങ്ങളിലായി പഞ്ചാബ്,ഹിമാചൽപ് രദേശ് ഹരിയാന എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു.
*കേരളത്തിൽ നിന്നും ബുധനാഴ്ചകളിൽ പുറപ്പെടുന്ന കൊച്ചുവേളി അമൃതസർ എക്സ്പ്രസ്സ്(12483/12484) ഇവിടെയ്ക്കുണ്ട്.
* കന്യാകുമാരി റെയിൽവേ സ്റ്റേഷൻ, ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷൻ എന്നീ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പ്രതിവാര എക്സ്പ്രസ്സ് തീവണ്ടിയായ ഹിമസാഗർ എക്സ്പ്രസും(16317/16318) പഞ്ചാ ബ് വഴിയാണ് പോകുന്നത്.