സ്വർണ വില ഇന്നും കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 38,000 രൂപയും ഗ്രാമിന് 4,750 രൂപയുമായി. മേയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില വർധിക്കുന്നത്. ശനിയാഴ്ച പവന് 240 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില.