തൃശ്ശൂർ: ഒന്നരക്കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി.എറണാകുളം പള്ളുരുത്തി കണ്ണമാലി സ്വദേശികളായ കടുഞ്ഞാപറമ്പ് വീട്ടിൽ സേവ്യർ ജെറിഷ് (29), തൊഴുത്തുങ്കൽ വീട്ടിൽ അഖിൽ ആന്റണി (24) എന്നിവരെയാണ് തൃശ്ശൂർ എക്സൈസ് റേഞ്ച് പാർട്ടിയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്.വിശാഖപട്ടണത്തുനിന്ന് തീവണ്ടിയിൽ ട്രാവൽ ബാഗിലാക്കി കൊണ്ടുവന്ന ആറുകിലോ ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്ത്.
വിശാഖപട്ടണത്തേക്ക് ബൈക്കിൽ പോയ പ്രതികൾ വാഹനപരിശോധന ശക്തമാക്കിയതറിഞ്ഞ് ബൈക്ക് തീവണ്ടിയിൽ പാഴ്സൽ അയക്കുകയായിരുന്നു.ശേഷം മറ്റൊരു തീവണ്ടിയിലാണിവർ തൃശ്ശൂരിലെത്തിയത്.വിതരണക്കാരെ കാത്തുനിൽക്കുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവരെ പിടികൂടിയത്.