NEWS

പീച്ചി അണക്കെട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തൃശൂർ: പീച്ചി അണക്കെട്ട് കാണാന്‍ എത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പുതുക്കോട് കുന്നുതെരുവ് പൊക്കന്‍വീട്ടില്‍ റിയാസുദ്ദീനിന്‍റെ മകന്‍ ഇസ്‌മയില്‍ എന്ന എട്ട് വയസുകാരനാണ് വെള്ളത്തില്‍ വീണ് മരിച്ചത്. പെരുന്നാള്‍ ആഘോഷത്തിന് വാണിയംപാറയിലുളള അമ്മവീട്ടില്‍ എത്തിയതായിരുന്നു കുട്ടി.

വാണിയംപാറ പാക്കോട് പീച്ചി അണക്കെട്ടിന്‍റെ റിസര്‍വോയറില്‍ വ്യാഴാഴ്ച (മെയ് അഞ്ച്) വൈകിട്ടാണ് അപകടം നടന്നത്. ബന്ധുക്കളോടൊപ്പം റിസര്‍വോയര്‍ കാണാന്‍ വന്ന ഇസ്‌മയില്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

 

Signature-ad

പുതുക്കോട് ജിഎംഎല്‍പി സ്കൂളില്‍ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌.

Back to top button
error: