ജിഎസ്ടി നിയമം ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍; വകമാറ്റിയെന്ന് ആരോപണം
ഇന്ത്യയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ചരക്കുസേവന നികുതി. ഇന്ത്യ അതിന്റെ സങ്കീര്‍ണ്ണമായ നികുതി വ്യവസ്ഥയ്ക്കു പ്രസിദ്ധമാണ്. ഇതുകാരണം നവീന സംരംഭകര്‍ക്കും, അന്തര്‍സംസ്ഥാന കച്ചവടക്കാര്‍ക്കും പിന്തുടരാന് പ്രയാസമുണ്ടാക്കുന്നു. ഉപയോക്താക്കള്‍ക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതു കുറച്ചുപേര്‍ നികുതിവ്യവസ്ഥയ്ക്കു പുറത്തു നില്ക്കുവാനും, സാധനങ്ങളുടെ വിലവര്‍ദ്ധിക്കുവാനും കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ചരക്കുസേവനനികുതി അതായത് ജിഎസ്ടി വന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ നിയമം കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചതായി കണ്ടെത്തിയിരിക്കുകയാണ് സി.എ.ജി. ഈ ഫണ്ട് മറ്റുആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായാണ് സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2017-ലെ ജി.എസ്.ടി. നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണിതെന്ന് സി.എ.ജിയുടെ റിപ്പോര്‍ട്ടിലുണ്ട്. കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ 47,272 കോടി രൂപ നിലനിര്‍ത്തുകയും 2017-18, 2018-19 സാമ്പത്തികവര്‍ഷങ്ങളില്‍ ഈ തുക മറ്റ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയെന്നുമാണ് സിഎജി പറയുന്നത്.
കോവിഡ് മൂലം നികുതിവരുമാനം കുത്തനെ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്കാന് കേന്ദ്രത്തിന് കഴിയില്ലന്നും അതിനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനില്ലെന്നും പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് നേരത്തെ പറഞ്ഞിരുന്നു. വരുമാനം നികത്താനായി വായ്പയെടുക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചത്. ധനമന്ത്രാലയങ്ങളുടെ അധിക ധനാഭ്യര്‍ഥനയും നികുതിയും അനുബന്ധ നിയമങ്ങളും ഉള്‍പ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിനെടെ, സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കേന്ദ്രം നല്‍കുമെന്നും പിന്നീട് അവര്‍ മാറ്റിപ്പറഞ്ഞിരുന്നു.
മാര്‍ച്ചില്‍ 13,806 കോടി രൂപ അനുവദിച്ചതുള്‍പ്പടെ 2020 സാമ്പത്തിക വര്‍ഷത്തില്‍ 1.65 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം നല്‍കിയത്.