TRENDING

ഇതാണ് ഇന്ത്യൻ സംഗീത പ്രേമികളെ കോൾമയിർ കൊള്ളിച്ച എസ്‌പിബി

1966 ഡിസംബർ 15 നു ആണ് എസ്‌പിബി ആദ്യ സിനിമ ഗാനം ആലപിക്കുന്നത് .തെലുങ്ക് സിനിമ ശ്രീ ശ്രീ മര്യാദ രാമണ്ണ ആയിരുന്നു ചിത്രം .

Signature-ad

1980 ലെ ശങ്കാരാഭരണം എന്ന ചിത്രത്തിലെ ഗാനങ്ങൾ എസ്‌പിബിയ്ക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു .ആദ്യത്തെ ദേശീയ പുരസ്കാരവും ഈ ചിത്രത്തിൽ തന്നെ .

നാല് ഭാഷകളിൽ നിന്നായി 6 ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു .2001 ൽ പദ്മശ്രീയും 2011 ൽ പദ്മഭൂഷണും നൽകി രാജ്യം എസ്‌പിബിയെ ആദരിച്ചു .

നാലപ്പതിനായിരത്തിൽ അധികം ഗാനങ്ങൾ എസ്‌പിബി ആലപിച്ചു .ഹിന്ദി ,തെലുങ്ക് ,തമിഴ് ,കന്നഡ ,മലയാളം ഭാഷകളിൽ എസ്‌പിബി പാടി .സൽമാൻ ഖാൻ ,കമൽ ഹാസൻ ,രജനികാന്ത് ,അനിൽ കപൂർ തുടങ്ങി നിരവധി താരങ്ങളുടെ പാട്ടിന്റെ ശബ്ദം ആയിരുന്നു എസ്‌പിബി .

ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു എസ്‌പിബി .ബെൻ കിങ്സ്ലിയുടെ ഗാന്ധിയ്ക്ക് വേണ്ടി അദ്ദേഹം തെലുങ്കിൽ ശബ്ദം നൽകി .

1994 ലെ ഹിന്ദി ചിത്രം ഹം ആപ്കേ ഹേ കോൻ എന്ന ചിത്രത്തിലെ ഒരു പിടി പാട്ടുകൾ എസ്‌പിബി പാടി .ചിത്രത്തിന്റെ കാസറ്റ് വില്പന സർവകാല റെക്കോർഡ് ആയിരുന്നു .

ഒരു ദിവസം 17 മണിക്കൂർ ഒക്കെ എസ്‌പിബി പാടിയിട്ടുണ്ട് .കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്രകുമാറിന് വേണ്ടി എസ്‌പിബി 12 മണിക്കൂറിൽ 21 പാട്ടുകൾ പാടി .

1992 ൽ റോജയിലൂടെ ആണ് എസ്‌പിബി -എ ആർ റഹ്മാൻ കൂട്ടുകെട്ട് പിറക്കുന്നത് .പിന്നീട് നിരവധി അനശ്വര ഗാനങ്ങൾ .

സംഗീത സംവിധായകൻ കൂടി ആണ് എസ്‌പിബി .കന്നഡ ,തമിഴ് ,തെലുങ്ക് ,ഹിന്ദി ഭാഷകളിലായി 40 ൽ ഏറെ ചിത്രങ്ങൾക്ക് എസ്‌പിബി സംഗീത സംവിധാനം നിർവഹിച്ചു .

അഭിനയത്തിലും എസ്‌പിബിയ്ക്ക് റെക്കോർഡ് ഉണ്ട് .ഏറ്റവുമധികം സിനിമകളിൽ അഭിനയിച്ച പിന്നണി ഗായകൻ എസ്‌പിബി ആണ് .തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിൽ ആയി 72 സിനിമകളിൽ എസ്‌പിബി അഭിനയിച്ചു .

എസ്‌പിബി ഏറെ ഇഷ്ടപ്പെട്ടിരുന്ന ഗായകൻ മുഹമ്മദ് റാഫി ആയിരുന്നു .ശാസ്ത്രീയ സംഗീതം പഠിക്കാത്ത എസ്‌പിബിയുടെ ഗാനങ്ങൾ അത്ഭുതമാണ് .

Back to top button
error: