BusinessTRENDING

കറന്‍സി എക്സ്ചേഞ്ച് സേവനവുമായി ഈസ് മൈ ട്രിപ്പ്

ന്യൂഡല്‍ഹി: കറന്‍സി എക്സ്ചേഞ്ച് സേവനം ആരംഭിക്കുന്നുവെന്നറിയിച്ച് ഓണ്‍ലൈന്‍ യാത്രാ സേവന ദാതാവായ ഈസ് മൈ ട്രിപ്പ്. ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു. സേവനം ആരംഭിക്കുന്നതോടെ എളുപ്പത്തില്‍ കറന്‍സി മാറ്റിവാങ്ങുവാന്‍ ഉപഭോക്താക്കളെ പ്രാപ്ത്തരാക്കുമെന്നും, പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നും അറിയിപ്പിലുണ്ട്.

കറന്‍സി എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ യാത്രാ സേവനങ്ങള്‍ നല്‍കാന്‍ കമ്പനിയ്ക്ക് സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈസ് മൈ ട്രിപ്പിനെ സമ്പൂര്‍ണ യാത്രാ ഇക്കോസിസ്റ്റമാക്കുന്നതിന് കറന്‍സി എക്സ്ചേഞ്ച് സഹായിക്കുമെന്നും കമ്പനി സഹസ്ഥാപകന്‍ റികാന്ത് പിറ്റി പറഞ്ഞു. എക്സ്ചേഞ്ച്  ആരംഭിക്കുന്നതോടെ 1.1 കോടി ഉപഭോക്താക്കള്‍ക്കും 60,000 യാത്രാ ഏജന്റുമാര്‍ക്കും സേവനം നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Back to top button
error: