NEWS

ന്യുമോണിയ പിടിപെട്ട് റഷ്യയിൽ മലയാളി ഡോക്ടർ മരിച്ചു

പാലാ: റഷ്യയില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയായിരുന്ന മലയാളി യുവാവ് നിര്യാതനായി.രാമപുരം തെക്കേനെടുംപുറത്ത് സാബുവിന്‍റെ മകന്‍ ഡോ.സുധി സാബുവാണ് മരിച്ചത്.ന്യുമോണിയ ആണ് മരണകാരണം.

ഒരു മാസത്തിനു ശേഷം ജൂണില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയായി നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം.മൃതദേഹം വ്യാഴാഴ്ച രാവിലെ 8 മണിയോടെ വസതിയിലെത്തിക്കും.തുടർന്ന് സംസ്കാരം 10.30 -ന് രാമപുരത്തെ വീട്ടുവളപ്പില്‍ നടക്കും

Back to top button
error: