NEWS

രാജസ്ഥാനിലെ ജോധ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം;ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു

രാജസ്ഥാനിലെ ജോധ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.പ്രദേശത്ത് ഈദ് നമസ്‌കാരത്തിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരശുറാം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച്‌ കൊടിതോരണങ്ങള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജോധ്പൂരിലെ ജലോറി ഗേറ്റ് പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് ഈദിനോട് അനുബന്ധിച്ച്‌ സംഘര്‍ഷത്തിലേക്ക് വഴിമാറിയതെന്ന് പൊലീസ് പറയുന്നു. കല്ലേറില്‍ നാലുപൊലീസുകാര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ തുരത്തിയത്. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണെന്നും ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.

Back to top button
error: