NEWS

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു;102.50 രൂപയുടെ വർധനവ്

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു.19 കിലോ സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.102.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില 2355.50 രൂപയായി.

നേരത്തെ ഇത് 2253 രൂപയായിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിനും പാചകവാതക വില വലിയരീതിയില്‍ വര്‍ധിപ്പിച്ചിരുന്നു.

Back to top button
error: