ബേപ്പൂരിൽനിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലിൽ മുങ്ങി. ആളപായമില്ല. കോസ്റ്റ്ഗാർഡിന്റെ കൃത്യസമയത്തുള്ള രക്ഷാപ്രവർത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബേപ്പൂരിൽനിന്നും പോയ അബ്ദുൽ റസാഖിന്റെ ഉരുവാണ് അപകടത്തിൽപെട്ടത്.
ആന്ത്രോത്തിലേക്ക് പോകുകയായിരുന്ന ഊരുവാണ് പത്ത് നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ മുങ്ങിയത്. ഉരു മുങ്ങാൻ തുടങ്ങിയതോടെ ജീവനക്കാർ കോസ്റ്റ്ഗാർഡിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ കോസ്റ്റ്ഗാർഡ് സ്ഥലത്തെത്തി ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെയും രക്ഷപ്പെടുത്തി.
ഉരു പൂർണമായും കടലിൽ മുങ്ങി. നിലവിൽ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചിട്ടുണ്ട്. ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ട തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് കരയിലേക്ക് കൊണ്ടുവന്നത്.