മലയാളിയുടെ നൊസ്റ്റാള്‍ജിയയില്‍ എന്നും തത്തിക്കളിക്കുന്ന പാട്ടാണ് 1982ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇണ എന്ന ചിത്രത്തിലെ ‘വെള്ളിച്ചില്ലും വിതറി’ എന്നു തുടങ്ങുന്ന ഗാനം.
ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ. ടി. ഉമ്മര്‍ ആയിരുന്നു ഈണം പകര്‍ന്ന് ഗാനം പാടിയിരുന്നത് കൃഷ്ണചന്ദ്രനായിരുന്നു. ഇപ്പോഴിതാ ആ ഗാനം വീണ്ടും ഒരു സിനിമയുടെ ഭാഗമാവാനൊരുങ്ങുകയാണ്.
40 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രജേഷ് സെന്‍ സംവിധാനം ചെയ്ത്, മഞ്ജുവാര്യരും ജയസൂര്യയും അഭിനയിച്ച, മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗാനം വീണ്ടുമെത്തുന്നത്. അന്ന് ആ പാട്ട് പാടിയ കൃഷ്ണചന്ദ്രന് തന്നെയാണ് വീണ്ടും പാടിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഐ. വി. ശശി സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാ ണ് ഇണ. മാസ്റ്റർ രഘു, ദേവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൗമാരപ്രായത്തിലുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങളും ശൈശവവിവാഹത്തിന്റെ ദോഷങ്ങളുമാണ് ഈ ചലച്ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.വെള്ളിച്ചി ല്ലും വിതറി ഉൾപ്പടെ നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്.നാലും അന്നത്തെക്കാലത്തെ ഹിറ്റ് ഗാനങ്ങളായിരുന്നു.അടുത്തിടെ അന്തരിച്ച ജോൺപോളായിരുന്നു സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയത്.