NEWS

റയിൽവെ ബോർഡ് പരീക്ഷ;ജോൺ ബ്രിട്ടാസ് റയിൽവെ മന്ത്രിക്ക് കത്തയച്ചു

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് റയിൽവെ ബോർഡ് പരീക്ഷയുടെ സെന്റർ ആന്ധ്രപ്രദേശിൽ അനുവദിച്ചതിനെതിരെ ജോൺ ബ്രിട്ടാസ് എംപി.
ജോൺ ബ്രിട്ടാസിന്റെ കുറിപ്പ് വായിക്കാം
 RR‍B NTPC CBT 2 പരീക്ഷകൾ മെയ് 9, 10 തിയ്യതികളിൽ നടക്കുകയാണ്. കേരളത്തിൽ നിന്നുള്ള പരീക്ഷാർത്ഥികൾക്ക് നിലവിൽ
ആന്ധ്രാപ്രദേശ് പോലു‍ള്ള വിദൂരസംസ്ഥാനങ്ങളിലാണ് സെന്ററുകൾ
അനുവദിച്ചിട്ടുള്ളത്. പരീക്ഷയെ‍ഴുതാനുള്ള യാത്രയ്ക്കും
താമസസൗകര്യങ്ങൾക്കുമായി ഇവർ വൻതുക മുടക്കേണ്ട നിലയാണുള്ളത്. പെട്ടെന്നാണ്
പരീക്ഷാ അറിയിപ്പു കിട്ടിയത് എന്നതിനാൽ ടിക്കറ്റും മറ്റും കിട്ടാനും
പ്രയാസമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പരീക്ഷാർത്ഥികളെ
ഇത് ഗുരുതരമായി ബാധിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഈ നടപടിക്കെതിരേ
വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തിപരമായി ഇടപെടേണ്ട പ്രശ്നമാണിത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷകൾക്ക് കേരളത്തിൽ നിന്നുള്ള
പരീക്ഷാർത്ഥികൾക്ക് കേരളത്തിൽത്തന്നെയുള്ള സെന്ററുകൾ
അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്
ഇന്നലെ കത്തയച്ചു.
പരീക്ഷാകേന്ദ്രങ്ങൾ ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ വിധത്തിൽ പുതുക്കി
അനുവദിക്കാൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് മന്ത്രി  നിർദ്ദേശം നല്കണം.

Back to top button
error: